04:13pm 10 November 2026
NEWS
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
20/07/2025  08:46 AM IST
nila
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോതമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.  കുട്ടംപുഴ കല്ലേലിമേട് മുള്ളൻകുഴിയിൽവീട്ടിൽ അമൽ ജെറാൾഡ് (25), നെല്ലിക്കുഴി പാറയ്ക്കൽ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പതിനഞ്ചിനാണ് ഇരുവരും ചേർന്ന് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്. യുവാവിനെ കോതമംഗലത്തെ  ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അശ്വനിക്കൊപ്പമുള്ള നഗ്നദൃശ്യങ്ങൾ എടുക്കുകയും യുവാവിന്റെ സ്വർണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈൽഫോണും കൈക്കലാക്കുകയുമായിരുന്നു.

തന്നെ ഇരുവരും ചേർന്ന് മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. യുവാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഷണമുതൽ വിറ്റുകിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമൽ ജെറാൾഡിൽനിന്നും കണ്ടെടുത്തു. ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് ഉൾപ്പെടെ 16 കേസുകളുണ്ട്. കുട്ടംപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. യുവതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img